ഉദയ്നിധിയുടെ ഭാര്യയുടെ 36.3 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും യുവജനക്ഷേമ-കായിക മന്ത്രിയുമായ ഉദയ്നിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയ്നിധിയുടെ പേരിലുള്ള 36.3 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉത്തരവിട്ടു.

സംവിധായിക കൂടിയായ കൃതികയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 34.7 ലക്ഷം രൂപ മരവിപ്പിക്കയും ചെയ്തു. കൃതിക നേതൃത്വം നൽകുന്ന കള്ളൽ ഗ്രൂപ് സ്ഥാപനങ്ങളിൽ അടുത്തിടെ പരിശോധന നടന്നിരുന്നു. ലൈക്ക- കള്ളൽ ഗ്രൂപ് സ്ഥാപനങ്ങൾ തമ്മിൽ 300 കോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് ഇ.ഡി കണ്ടെത്തൽ.

കള്ളൽ ഗ്രൂപ്പിന്റെ വരുമാന സ്രോതസ്സുകൾ സംബന്ധിച്ച് ബന്ധപ്പെട്ട ഡയറക്ടർമാർ തൃപ്തികരമായ വിശദീകരണം നൽകാത്ത നിലയിലാണ് നടപടി. അന്വേഷണം തുടരുകയാണെന്നും ഇ.ഡി അധികൃതർ അറിയിച്ചു.

Tags:    
News Summary - 36.3 crores of Udayinidhi's wife The properties were confiscated by ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.