ന്യൂഡല്‍ഹി: എ.ബി.വി.പി പ്രവർത്തകർ ജവഹർലാൽ നെഹ്റു സർവകലാശാല അധ്യാപകരെയും വിദ് യാർഥികളേയും അക്രമിച്ച സംഭവത്തിൽ വാട്സ്ആപ്പിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്ത 37 പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. അക്രമത്തിന് ആളെ സംഘടിപ്പിക്കാനായി നിർമിച്ച ‘യുനൈറ്റഡ് എഗൈൻസ്റ്റ് ലെഫ്റ്റ്’ എന്ന വാട്സ്ആപ് ഗ്രൂപ്പിലെ അംഗങ്ങളെ തിരിച്ച റിഞ്ഞെന്നാണ് പൊലീസ് അറിയിച്ചത്. ഇവരുടെ പേരുകളും പുറത്തുവിട്ടു.
ഗ്രൂപ്പിൽ 60 അംഗ ങ്ങൾ ഉള്ളതിൽ 37 പേരെയാണ് തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ 10 പേർ കാമ് പസിന് പുറത്തുള്ളവരാണെന്നും പൊലീസ് പറഞ്ഞു.
എന്നാൽ, പൊലീസ് പുറത്തുവിട്ട പട്ടികയിൽ അക്രമത്തിന് ആഹ്വാനം ചെയ്ത ഭൂരിഭാഗം ആളുകളുടെയും പേരുകൾ ഒഴിവാക്കിയിട്ടുണ്ട്. പകരം, ജെ.എൻ.യുവിൽ അക്രമം കഴിഞ്ഞതിനുശേഷം ഗ്രൂപ്പിൽ അംഗമായവരുടെ പേരുകളാണ് പുറത്തുവിട്ടതിൽ അധികവും. ഇവർ ഗ്രൂപ്പിെൻറ വിവരങ്ങൾ ചോർന്നതോടെ ഷെയറിങ് ലിങ്ക് വഴിയും മറ്റും കയറിയവരാണ്. ഇതിൽ മലയാളി വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. 60 പേരുടെയും വിവരങ്ങൾ പൊലീസിന് ലഭിക്കാൻ പ്രയാസമില്ല എന്നിരിക്കെയാണ് 37 പേരുടെ വിവരങ്ങൾ മാത്രം പുറത്തുവിട്ടിരിക്കുന്നത്.
അതിനിടെ ശനിയാഴ്ച രാവിലെ ജെ.എൻ.യു വൈസ് ചാൻസലർ ജഗദീഷ് കുമാർ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. അക്രമസംഭവങ്ങൾക്ക് ശേഷം ആദ്യമായാണ് വി.സി വിദ്യാർഥികളെ കണ്ടത്. എന്നാൽ, വിദ്യാർഥി യൂനിയനിൽ നിന്നുള്ള ഒരാളെ പോലും കൂടിക്കാഴ്ചക്ക് വിളിച്ചിരുന്നില്ല.
ഹോസ്റ്റലുകളിൽ നിരവധി അനധികൃത താമസക്കാരുണ്ടെന്നും സർവകലാശാലയുമായി ബന്ധമില്ലാത്ത ഇത്തരക്കാരാണ് അക്രമങ്ങളിലേർപ്പെടുന്നതെന്നും വി.സി പറഞ്ഞു. ഹോസ്റ്റലുകൾക്ക് പുറത്ത് സിസിടിവി കാമറകൾ സ്ഥാപിക്കുമെന്നും വി.സി പറഞ്ഞു.
ജനുവരി അഞ്ചിന് വൈകീട്ടോടെയാണ് ജെ.എൻ.യു കാമ്പസിൽ എ.ബി.വി.പി നേതൃത്വത്തിൽ മുഖംമറച്ച അക്രമികൾ എത്തി വിദ്യാർഥികൾക്ക് നേരെ ക്രൂരമായ ആക്രമണം നടത്തിയത്. വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പടെ 30ഓളം വിദ്യാർഥികൾക്കും അധ്യാപകർക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.