സാംബ: കശ്മീരിലെ സാംബയിൽ ചാംബ്ലിയൽ മേഖലയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ നാലു ബി.എസ്.എഫ് ജവാൻമാർ കൊല്ലെപ്പട്ടു. മൂന്നു പേർക്ക് പരിക്കേറ്റു.
മരിച്ചവരിൽ ഒരാൾ അസിസ്റ്റൻറ് കമാൻഡൻറും ഒരാൾ സബ് ഇൻസ്െപക്ടറുമാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. വെടിവെപ്പിെന തുടർന്ന് ഇന്ത്യ തിരിച്ചടിക്കുന്നതിനിടെ നടന്ന പാക് ഷെല്ലാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഏറ്റു മുട്ടൽ തുടരുകയാണ്.
മെയിൽ ഇന്ത്യയുെടയും പാകിസ്താെൻറയും ഡയറക്ടർ ജനറൽ ഒാഫ് മിലിട്ടറി ഒാപ്പറേഷൻസ് നടത്തിയ ചർച്ചയിൽ ഇരു വിഭാഗങ്ങളും 2003 ലെ വെടിനിർത്തൽ കരാർ ലംഘിക്കിെല്ലന്ന് ഉറപ്പു പറഞ്ഞിരുന്നു. അതിനു ശേഷമാണ് പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചത്. ഇരു മേധാവികളും നിലവിലെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.