വികാസ് ദുബെ ഏറ്റുമുട്ടൽ കൊല: നാലു പൊലീസുകാർക്കും പരിക്കേറ്റെന്ന് പൊലീസ്

കാൺപൂർ: രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വികാസ് ദുബെ പൊലീസുകാർക്ക് നേരെയും വെടിവെച്ചെന്ന് യു.പി പൊലീസ്. സംഭവത്തിൽ പരിക്കേറ്റ നാലു പൊലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും കാൺപൂർ ഐ.ജി മോഹിത്കുമാർ പറഞ്ഞു.

‘അറസ്റ്റിലായ ദുബയെ കൊണ്ടുപോയ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരുടെ പിസ്റ്റൾ കൈക്കലാക്കി അവർക്കുനേരെ വെടിയുതിർത്ത് ദുബെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തിരിച്ചു വെടിവെച്ചപ്പോഴാണ് ദുബെക്ക് പരിക്കേറ്റതെന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചതെന്നും കാൺപൂർ സോൺ എ.ഡി.ജി ജയ നാരായൺ സിങ് പറഞ്ഞു.

കാൺപൂരിൽ ഡി.സി.പി അടക്കം എട്ടുപൊലീസുകാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ വ്യാഴായ്ചയായിരുന്നു മധ്യപ്രദേശിലെ ഉ​ജ്ജയിനിലെ ക്ഷേത്രത്തിൽവെച്ച്​ വികാസ്​ ദുബെയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ദിവസങ്ങളോളം പൊലീസ് വലവിരിച്ചെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് കാൺപൂരിൽ നിന്ന്​ ഫരീദാബാദിലേക്കും തുടർന്ന്​ മധ്യപ്രദേശിലേക്കും ദുബെ രക്ഷപ്പെട്ടത്. പരിശോധനകളൊന്നുമില്ലാതെ 1500 കിലോ മീറ്ററാണ്​ ദുബെ താണ്ടിയത്​.

Latest Video:

Full View
Tags:    
News Summary - 4 cops injured in encounter with Vikas Dubey: UP Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.