മിസോറാമിൽ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു; നാലു മരണം

ഐസ്വാൾ: മിസോറാമിൽ ഇന്ധന ടാങ്കറിന് തീപ്പിടിച്ച് നാലുപേർ മരിച്ചു. ഐസ്വാളിന് സമീപം തുരിയയിലാണ് അപകടം നടന്നത്. തുരിയയിൽ നിന്ന് ചംഫായിലേക്ക് പെട്രോളുമായി പോവുകയായിരുന്ന ടാങ്കറിനാണ് തീപ്പിടിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

തീയണക്കാൻ ശ്രമിച്ചവരും ടാങ്കറിൽ നിന്ന് ഇന്ധനം ശേഖരിക്കാൻ ശ്രമിച്ചവരുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. തീപ്പിടിത്തത്തിൽ മൂന്ന് ഇരു ചക്രവാഹനങ്ങളും ഒരു ടാക്സിയും കത്തി നശിച്ചിട്ടുണ്ട്.

അപകടകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു. ടാങ്കറിൽ നിന്ന് പുറത്തേക്കൊഴുകുന്ന പെട്രോൾ ശേഖരിക്കുന്നതിനായി നൂറുകണക്കിന് പ്രദേശവാസികൾ സ്ഥലത്തെത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - 4 Dead, A Dozen Injured As Fuel Tanker Catches Fire In Mizoram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.