നാഗ്പൂർ: നഗരത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലുണ്ടായിരുന്ന 27 രോഗികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. രോഗികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഇപ്പോഴൊന്നും പറയാനാവില്ലെന്നും ആശുപത്രിയിലുള്ള എല്ലാവരേയും ഒഴിപ്പിച്ചെന്നും പൊലീസ് അറിയിച്ചു.
നാല് മൃതദേഹങ്ങൾ കണ്ടെടുത്താതായി ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 30 കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. ഇതിൽ 15 എണ്ണം ഐ.സി.യു ബെഡുകളാണ്. ഐ.സി.യുവിലെ എ.സിയിൽ നിന്നാണ് തീപടർന്നതെന്ന് സൂചന.
തീപിടിത്തത്തിൽ നാല് പേർ മരിച്ചതിൽ അതീവ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പരിക്കേറ്റവർക്ക് എളുപ്പത്തിൽ രോഗമുക്തിയുണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.