ഗുണ്ടൂർ: അനധികൃതമായി കടത്തികൊണ്ടുപോവുകയായിരുന്ന മൂന്ന് റെഡ് സാൻഡ് ബോവ പാമ്പുകളെ വനംവകുപ്പ് അധികൃതർ പിടികൂടി. വി. കോണ്ടയ്യ, കുർണൂൽ ജില്ലയിലെ അഡോണി പട്ടണത്തിൽ നിന്നുള്ള വി ബുഡുബുക്ക ചിന്ന സുകാലി, ഗുണ്ടൂർ ജില്ലയിലെ ഷെയ്ക്ക് ജിലാനി, ഷെയ്ക്ക് നാഗൂർ വാലി എന്നിവരെയാണ് വനം വകുപ്പ് പിടികൂടിയത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകകയാണെന്നും
ഈ പാമ്പിനെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ ഉണ്ടെന്നും ഡി.എഫ്.ഒ എൻ. രാമചന്ദ്ര റാവു പറഞ്ഞു. ഇതിന് രണ്ട് തലകളുണ്ടെന്നും ഏറെ ഔഷധ മൂല്യങ്ങളുണ്ടെന്നും ചിലർ വിശ്വസിക്കുന്നു. പക്ഷേ, അങ്ങനെയല്ല. ഈ പാമ്പ് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുള്ളവയാണ്. ഇത് വിൽക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഇതിനുപരിയായി മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും ഡി.എഫ്.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.