ഝാർഖണ്ഡിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ തിങ്കളാഴ്ച രാവിലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള പൊലീസ് ഓപ്പറേഷന്‍റെ ഭാഗമായി ടോന്‍റോ, ഗോയിൽകേര മേഖലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഝാർഖണ്ഡ് പൊലീസ് വക്താവും ഐ.ജിയുമായ അമോൽ വി. ഹോംകർ സംഭവം സ്ഥിരീകരിച്ചു.

"ഒരു സോണൽ കമാൻഡർ, ഒരു സബ് സോണൽ കമാൻഡർ, ഒരു ഏരിയ കമാൻഡർ എന്നിവരുൾപ്പെടെ നാല് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഏരിയ കമാൻഡർ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്" -പൊലീസ് പി.ടി.ഐയോട് പറഞ്ഞു

സ്ഥലത്ത് നിന്ന് വ്യത്യസ്ത കാലിബറുകളുടെ റൈഫിളുകൾ കണ്ടെടുത്തു. മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്.

Tags:    
News Summary - 4 Maoists killed in encounter with police in Jharkhand's West Singhbhum district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.