എ.ആർ റഹ്മാൻ ഇൗണം നൽകിയ ജനപ്രിയ ഗാനമായ 'മാ തുഛേ സലാം' പാടി നാലുവയസുകാരി എസ്തർ. മിസോറാമിലെ ലുങ്‌ലെയ് ജില്ലയിൽ നിന്നുള്ള എസ്തതർ ഹാംെട്ട എന്ന നാല് വയസുകാരിയാണ് തെൻറ മനംമയക്കുന്ന ശബ്ദത്തിലൂടെ നെറ്റിസൺസിെൻറ ഹൃദയം കവർന്നത്. ദേശീയ പതാക കൈയിൽ പിടിച്ച് കൂട്ടുകാരോടൊപ്പമായിരുന്നു എസ്തറിെൻറ പാട്ട്.വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
മ്യൂസിക് വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ആയിരക്കണക്കിന് ലൈക്കുകളും നേടിയിട്ടുണ്ട്. എസ്തറും റഹ്മാനും ഒരു വേദിയിൽ പാടുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് നെറ്റിസൺസ് കുറിച്ചു.'മുംബൈയിൽ നിന്നുള്ള ഇഷ്ടം അറിയിക്കെട്ട. അവൾ സുന്ദരിയാണ്, നന്നായി പാടി. എ. ആർ. റഹ്മാൻ ഈ പെൺകുട്ടിയുമായി ഒരു ദിവസം ശ്രദ്ധിക്കുകയും പാടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒരേ വേദിയിൽ അവരെ ഒരുമിച്ച് കാണാൻ ഞാൻ ആഗ്രഹിക്കുന്നു'ഒരാൾ കമൻറിൻ പറഞ്ഞു.
എസ്തർ തെൻറ യൂട്യൂബ് ചാനലിൽ മിസോ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഗാനങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. 1997 ലെ വന്ദേമാതരം എന്ന ആൽബത്തിെൻറ ടൈറ്റിൽ സോങ്ങാണ് മാ തുഛെ സലാം. ഏറ്റവും കൂടുതൽ ഭാഷകളിൽ അവതരിപ്പിച്ച ഗാനം എന്ന നിലയിൽ രണ്ട് ഗിന്നസ് റെക്കോർഡുകളും ഈ പാട്ടിെൻറ പേരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.