ശ്രീനഗർ: കേന്ദ്രഭരണപ്രദേശത്ത് വിവിധ ഓപ്പറേഷനുകളിലായി 40 പാകിസ്ഥാൻ തീവ്രവാദികളെ സുരക്ഷാ സേന ഈ വർഷം വധിച്ചതായി ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജെനറൽ ദിൽബാഗ് സിംഗ് പറഞ്ഞു.
അതിർത്തിക്കപ്പുറത്ത് നിന്ന് തീവ്രവാദികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കാലങ്ങളായി നടക്കുന്നുണ്ട്. രജൗരിയിലും പൂഞ്ചിലും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. അതുപോലെ, ബാരാമുള്ളയിലും കുപ്‌വാരയിലും പരാജയപ്പെട്ടു. എന്നാൽ ഡസൻ കണക്കിന് ഐ.ഇ.ഡികൾ സേന കണ്ടടുത്തു.അദ്ദേഹം പറഞ്ഞു.
താഴ്‌വരയിൽ പ്രവർത്തിക്കുന്ന മിക്ക തീവ്രവാദ സംഘടനകളെയും തകർത്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് നുഴഞ്ഞുകയറ്റം നിയന്ത്രണവിധേയമാണ്. മഞ്ഞുവീഴ്ചയ്ക്ക് മുമ്പ് കൂടുതൽ നുഴഞ്ഞുകയറ്റക്കാർ വരാനുള്ള സാധ്യത കൂടുതലാണ്.പക്ഷെ നമ്മുടെ അതിർത്തി സുരക്ഷാ സേന ശക്തരാണ്. ദിൽബാഗ് സിംഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.