മായാവതിയുടെ സഹോദരന്‍റെ 400 കോടിയുടെ ബിനാമി ഭൂമി പിടിച്ചെടുത്തു

ന്യൂ​ഡ​ൽ​ഹി: ബ​ഹു​ജ​ൻ സ​മാ​ജ്​ പാ​ർ​ട്ടി നേ​താ​വ്​ മാ​യാ​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ആ​ന​ന്ദ്​​കു​മാ​റി​​െൻറ 400 കോ​ടി രൂ​പ വി​ല മ​തി​ക്കു​ന്ന ബി​നാ​മി സ്വ​ത്ത്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ക​ണ്ടു​കെ​ട്ടി. യു.​പി രാ​ഷ്​​ ട്രീ​യ​ത്തെ പു​തി​യ മാ​ന​ങ്ങ​ളി​ലേ​ക്ക്​ ന​യി​ക്കാ​ൻ പ​ര്യാ​പ്​​ത​മാ​ണ്​ ന​ട​പ​ടി. രാ​ഷ്​​ട്രീ​യ, ബി​സി​ന ​സ്​ മേ​ഖ​ല​ക​ളി​ലെ വ​ള​ർ​ച്ച നേ​ര​ത്തേ​ത​ന്നെ മാ​യാ​വ​തി​യു​ടെ ​സ​ഹോ​ദ​ര​​​നെ നോ​ട്ട​പ്പു​ള്ളി​യാ​ക്ക ി മാ​റ്റി​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ്​ ബി.​എ​സ്.​പി​യു​ടെ ഉ​പ​നേ​താ​വാ​യി ആ​ന​ന്ദ്​​കു​മാ​റി​നെ മാ​യാ​വ ​തി നി​​യോ​ഗി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​​െൻറ മ​ക​ൻ ആ​കാ​ശ്​ ആ​ന​ന്ദ്​ ബി.​എ​സ്.​പി​യി​ൽ മാ​യാ​വ​തി​യു​ടെ പി​ൻ​ഗാ​മി​യെ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്.

ഡ​ൽ​ഹി​യോ​ടു ചേ​ർ​ന്ന യു.​പി​യി​ലെ നോ​യി​ഡ ഗൗ​തം​ബു​ദ്ധ്​ ന​ഗ​റി​ൽ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട ഏ​ഴ്​​ ഏ​ക്ക​ർ ഭൂ​മി​യാ​ണ്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ബി​നാ​മി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ക​ണ്ടു​കെ​ട്ടി​യ​ത്. മോ​ദി​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ബി​നാ​മി നി​യ​മ ഭേ​ദ​ഗ​തി പ്ര​കാ​രം, കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ഏ​ഴു വ​ർ​ഷം ത​ട​വും സ്വ​ത്തി​​െൻറ വി​പ​ണി വി​ല​യു​ടെ 25 ശ​ത​മാ​നം പി​ഴ​യും ശി​ക്ഷ കി​ട്ടാം.

സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ നേ​രി​ട്ട മാ​യാ​വ​തി, ബി.​ജെ.​പി​യു​ടെ ര​ണ്ടാ​മൂ​ഴ​ത്തി​നു പി​ന്നാ​ലെ സ​ഖ്യം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. യു.​പി​യി​ൽ 10 സീ​റ്റാ​ണ്​ ബി.​എ​സ്.​പി​ക്ക്​ കി​ട്ടി​യ​ത്.
ആ​ന​ന്ദ്​​കു​മാ​റി​​െൻറ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച പൊ​ടു​ന്ന​നെ​യാ​യി​രു​ന്നു. 2007 മു​ത​ൽ അ​ഞ്ചു വ​ർ​ഷം മാ​യാ​വ​തി യു.​പി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു.

2007ൽ ​ഏ​ഴു കോ​ടി രൂ​പ​യു​ടെ സ്വ​ത്ത്​ ഉ​ണ്ടാ​യി​രു​ന്ന ആ​ന​ന്ദ്​ കു​മാ​റി​​െൻറ സ്വ​ത്ത്​ ഏ​ഴു​വ​ർ​ഷം കൊ​ണ്ട്​ 1300 കോ​ടി​യാ​യി വ​ള​ർ​ന്നു. ആ​ദാ​യ നി​കു​തി വ​കു​പ്പ്​ പ​ല​വ​ട്ടം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. 2016ൽ ​നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ലി​നു പി​ന്നാ​ലെ, ബി.​എ​സ്.​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ 104 കോ​ടി രൂ​പ റൊ​ക്കം പ​ണ​മാ​യി നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത്​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ പ​രി​ശോ​ധി​ച്ചി​രു​ന്നു. ആ​ന​ന്ദ്​​കു​മാ​റി​​െൻറ ഡ​ൽ​ഹി​യി​ലെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ 1.43 കോ​ടി​യും ഇ​ത്ത​ര​ത്തി​ൽ നി​ക്ഷേ​പി​ക്ക​പ്പെ​ട്ടി​രു​ന്നു.

അ​വി​ഹി​ത സ​മ്പാ​ദ്യ​ത്തെ​ക്കു​റി​ച്ച ആ​രോ​പ​ണം ഉ​യ​രു​ന്ന ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം മാ​യാ​വ​തി രാ​ഷ്​​ട്രീ​യ​മാ​യ വേ​ട്ട​യാ​ട​ൽ എ​ന്ന ആ​രോ​പ​ണ​മാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്. ബി.​ജെ.​പി​യു​ടെ രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്ന പ്ര​ബ​ല​മാ​യ ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​േ​മ്പാ​ൾ ത​ന്നെ, അ​വി​ഹി​ത സ്വ​ത്ത്​ സ​മ്പാ​ദ്യ​​ത്തെ​ക്കു​റി​ച്ച്​ വ്യ​ക്​​ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കു​റ്റാ​രോ​പി​ത​ർ​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ന​ന്ദ്​ കു​മാ​റി​​െൻറ​യും ഭാ​ര്യ​യു​ടെ​​യും പേ​രി​ൽ നി​ര​വ​ധി ബി​നാ​മി, ക​ട​ലാ​സ്​ ക​മ്പ​നി​ക​ളു​ണ്ട്.

ഫാ​ക്​​ട​ർ ടെ​ക്​​നോ​ള​ജീ​സ്, ഹോ​ട്ട​ൽ ലൈ​ബ്ര​റി, സാ​ചി പ്രോ​പ്പ​ർ​ട്ടീ​സ്, ദി​യ റി​യ​ൽ​റ്റേ​ഴ്​​സ്, ഇ​ഷ പ്രോ​പ്പ​ർ​ട്ടീ​സ്​ തു​ട​ങ്ങി​യ​വ അ​തി​ൽ ചി​ല​ത്.

Tags:    
News Summary - 400 Crore Plot Belonging To Mayawati's Brother Seized -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.