ജമ്മുകശ്മീരിൽ ഭൂചലനം; 4.1 തീവ്രത

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടതായി നാഷനൽ സീസ്മോളജി സന്‍റർ അറിയിച്ചു. ഇന്ന് രാവിലെ 5.15ന് അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തി. അഞ്ചു കിലോമീറ്റർ പരിധിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

അളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഭൂചലനത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള മേഖലകളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും നാശ നഷ്ടങ്ങൾ കുറയ്ക്കുന്നതിനുമായി 20 ജില്ലകളിലും എമർജൻസി ഓപറേഷൻ സെന്റർ തുറക്കുമെന്ന് ജമ്മുകശ്മീർ ഭരണകൂടം അറിയിച്ചു. ബുദ്ഗാം ജില്ലയിൽ ഇതിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.

Tags:    
News Summary - 4.1 magnitude earthquake hits Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.