മുംബൈ: ധാരാവിയിൽ തിങ്കളാഴ്ച 42 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ മൊത്തം രോഗബാധിതർ 632 ഉം മരണം 20ഉം ആയി. പുണെയിൽ കോവിഡ് ബാധിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻകൂടി മരിച്ചു. ലോക്ഡൗൺ ഇളവുകൾ തുടങ്ങിയെങ്കിലും മുംബൈ നഗരത്തിൽ കോവിഡ്വ്യാപനം കൂടുന്നതിനാൽ നിരോധനാജ്ഞ േമയ് 17വരെ നീട്ടി.
രോഗികളുടെ എണ്ണം വർധിക്കുന്നതോടെ ഒാക്സിജൻ പൈപ്പുകളോടുകൂടിയ കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ നഗരസഭ തിരക്കിട്ട ശ്രമത്തിലാണ്. ഇതിനിടയിൽ ആശ്വാസ വാർത്തകളും പുറത്തുവന്നു. മുംബൈയിലും പുണെയിലും ജോലിക്കിടെ കോവിഡ് ബാധിച്ച 135 മലയാളി നഴ്സുമാരിൽ പകുതിയിലേറെ പേരും രോഗമുക്തരായതായി ബന്ധപ്പെട്ടവർ അറിയിച്ചു. മുംബൈയിലെ 1230 പേരടക്കം മഹാരാഷ്ട്രയിൽ 2115 പേർ ഇതിനകം രോഗം മാറി വീടുകളിൽ തിരിച്ചെത്തി.
സംസ്ഥാനത്ത് 1.74 ലക്ഷം പേർ വീടുകളിലും 12,623 പേർ സർക്കാർ സംവിധാനങ്ങളിലും ക്വാറൻറീനിൽ കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.