കേന്ദ്രമന്ത്രിസഭയിലെ 42 ശതമാനം മ​ന്ത്രിമാർക്കെതിരെയും ക്രിമിനൽ കേസുകൾ

ന്യൂഡൽഹി: കേന്ദ്രമ​ന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാർക്കെതിരെയും ക്രിമിനിൽ കേസുകളുണ്ടെന്ന്​ റിപ്പോർട്ട്​. ഇതിൽ നാല്​ കേസുകൾ കൊലപാതക ശ്രമത്തിനാണ്​ ചാർജ്​ ചെയ്​തിട്ടുള്ളത്​. അസോസിയേഷൻ ​ഫോർ ഡെമോക്രാറ്റിക്​ റിഫോംസാണ്​ ഇതുസംബന്ധിച്ച റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. മന്ത്രിമാരുടെ തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലം പരിശോധിച്ചാണ്​ റിപ്പോർട്ട്​ തയാറാക്കിയിരിക്കുന്നത്​.

ബുധനാഴ്ച 15 കാബിനറ്റ്​ മന്ത്രിമാരും 28 സഹമന്ത്രിമാരും സ്ഥാനമേറ്റെടുത്തതോടെ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 78 ആയി ഉയർന്നിരുന്നു. ഇതിൽ 33 മന്ത്രിമാർക്കെതിരെയാണ്​ ക്രിമിനൽ കേസുകളുള്ളത്​. 21 പേർ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്​ ചെയ്​തിരിക്കുന്നത്​. കുച്ച്​ബിഹാറിൽ നിന്നുള്ള സഹമന്ത്രി നിഷിക്​ പ്രമാണിക്​ കൊലപാതക കേസിലാണ്​ പ്രതിയായിട്ടുള്ളത്​. ജോൺ ബിർഷ, പ്രമാണിക്​, പങ്കരാജ്​ ചൗധരി, വി.മുരളീധരൻ എന്നിവർക്കെതിരെ കൊലപാതക ശ്രമത്തിനാണ്​ കേസെടുത്തിരിക്കുന്നത്​.

90 ശതമാനം മന്ത്രിമാരുടേയും ശരാശരി ആസ്​തി 16.24 കോടിയാണെന്നും റിപ്പോർട്ടിലുണ്ട്​​. നാല്​ മന്ത്രിമാർക്കാണ്​ 50 കോടിക്ക്​ മുകളിൽ ആസ്​തിയുള്ളത്​. ജ്യോതിരാദിത്യ സിന്ധ്യ, പിയൂഷ്​ ഗോയൽ, നാരയൺ ടാതു റാണെ, രാജീവ്​ ച​ന്ദ്രശേഖർ എന്നിവക്കാണ്​ 50 കോടിക്ക്​ മുകളിൽ ആസ്​തിയുള്ളത്​.

Tags:    
News Summary - 42% ministers declared criminal cases against them: ADR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.