യു.എ.പി.എ കണക്കുകൾ പ്രകാരം അതിന്‍റെ ആദ്യ ഷെഡ്യൂളിൽ 42 തീവ്രവാദ സംഘടനകളെ ലിസ്റ്റ് ചെയിതിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു. യു.എ.പി.എ നിയമപ്രകാരം രാജ്യത്ത് ഇതുവരെ 13 സംഘടനകളെയാണ് നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
നിയമത്തിലെ നാലാം ഷെഡ്യൂൾ അനുസരിച്ച് 31പേരെ തീവ്രവാദപട്ടികയിൽ ഉൾപ്പെടുത്തിയതായും റായ് പറഞ്ഞു. പട്ടികയിൽ ഉൾപ്പെട്ട സംഘടനകളെയും വ്യക്തികളെയും കേന്ദ്ര-സംസ്ഥാന നിയമ നിർവ്വഹണ ഏജൻസികൾ തുടർച്ചയായ നിരീക്ഷണം നടത്തുകയും നിയമപ്രകാരം അവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
2019ലെ യു.എ.പി.എ ഭേദഗതിയനുസരിച്ച് വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥകൾ ചേർത്തിട്ടുണ്ടെന്നും ഇതിലൂടെ നിരോധിത സംഘടനകളുടെ നേതാക്കൻമാർക്ക് മറ്റ് പേരുകളിൽ സംഘടനകൾ തുടങ്ങാനുള്ള സാധ്യത കുറഞ്ഞതായും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
എന്നാൽ മോദി ഗവൺമെന്‍റിന് കീഴിൽ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെ മുഴുവൻ അടിച്ചമർത്താനുള്ള വിവേചന അധികാരത്തിന് വേണ്ടിയാണ് യു.എ.പി.എ ഉപയോഗിക്കപ്പെടുന്നതെന്ന് വ്യാപകമായ വിമർശനങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.