ഊർജ പ്രതിസന്ധി; കൽക്കരി നീക്കം വേഗത്തിലാക്കാൻ 42 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്ത് കൽക്കരി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. കൽക്കരി വണ്ടികളുടെ വേഗത്തിലുള്ള നീക്കത്തിനായി ഇന്ത്യയിലുടനീളമുള്ള 42 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.

അതേസമയം, ഛത്തീസ്ഗഢിൽ എം.പിമാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തലാക്കിയ മൂന്ന് ട്രെയിനുകൾ പുന:സ്ഥാപിച്ചു. പല സംസ്ഥാനങ്ങളിലെയും വൈദ്യുതി നിലയങ്ങളിലെ സ്റ്റോക്ക് വളരെ കുറവായതിനാലാണ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുന്നതെന്ന് റെയിൽ വേ അധികൃതർ അറിയിച്ചു. ട്രെയിനുകൾ നിർത്തലാക്കിയത് താൽക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുമെന്നും ഇന്ത്യൻ റെയിൽവേ എക്സിക്യൂട്ടീവ് ഡയറക്ടർ ഗൗരവ് ക്രിഷ്ണ ബൻസാൽ അറിയിച്ചു.

താപനിലയങ്ങളിൽ എട്ട് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നത്. കൽക്കരി ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രതിസന്ധി തുടർന്നാൽ മെട്രോ, ആശുപത്രി സേവനങ്ങളെ ഉൾപ്പെടെ രൂക്ഷമായി ബാധിക്കും.

എന്നാൽ 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കോൾ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങൾ നിരന്തരം കുടിശിക വരുത്തുന്നതും അനുവദിച്ച കൽക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. 

Tags:    
News Summary - 42 Trains Cancelled To Make Way For Coal Carriages Amid Shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.