ന്യൂഡൽഹി: ഫെബ്രുവരിയിൽ എയർ ഇന്ത്യയുടെ ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത് 45 ലക്ഷം പേരുടെ ക്രഡിറ്റ് കാർഡിെൻറ ഉൾപ്പെടെ വിവരങ്ങൾ. ക്രെഡിറ്റ് കാർഡിന് പുറമെ പാസ്പോർട്ട്, ഫോൺ നമ്പറുകൾ, സ്വകാര്യ വിവരങ്ങളും ചോർന്നതായി എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചു.
എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാസഞ്ചർ സിസ്റ്റം ഒാപ്പറേറ്റായ സിറ്റ എന്ന കമ്പനിക്ക് നേരെയായിരുന്നു സൈബർ ആക്രമണം.
2011 ആഗസ്റ്റ് 26നും 2021 ഫെബ്രുവരി മൂന്നിനും ഇടയിൽ എയർ ഇന്ത്യ സേവനം ഉപയോഗിച്ച യാത്രക്കാരുടെ വിവരങ്ങളാണ് ചോർന്നത്. ഇതിൽ പേര്, ജനന തീയതി, ഫോൺ നമ്പറുകൾ, ടിക്കറ്റ് നമ്പർ തുടങ്ങിയവും ചോർന്നതായാണ് വിവരം.
സിറ്റയെ ലക്ഷ്യമിട്ട് നടത്തിയ അത്യാധുനിക സൈബർ ആക്രമണത്തിൽ മറ്റു വിമാനകമ്പനികളുടെയും യാത്രക്കാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകളുണ്ട്. എയർ ഇന്ത്യയെ കൂടാതെ സിംഗപ്പൂർ എയർലൈൻസ്, ലുഫ്താൻസ, യുണൈറ്റഡ് തുടങ്ങിയവയുടെ സേവനങ്ങളാണ് സിറ്റ നൽകുന്നത്.
പാസഞ്ചർ സർവിസ് സിസ്റ്റത്തിെൻറ ഡേറ്റ പ്രോസസറായ സിറ്റ പി.എസ്.എസിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ അടക്കം ചോർന്നു. ലോകത്താകമാനമുള്ള 45 ലക്ഷം പേരെ ഇത് ബാധിക്കും' -എയർ ഇന്ത്യ ഉപഭോക്താക്കൾക്കയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നു. അതേസമയം സി.വി.വി/സി.വി.സി ഉൾപ്പെടെയുള്ള പാസ്വേർഡ് വിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും എയർ ഇന്ത്യ പറയുന്നു.
സൈബർ ആക്രമണത്തിൽ എയർ ഇന്ത്യ അന്വേഷണം ആരംഭിച്ചു. സെർവറുകൾ സുരക്ഷിതമാക്കുക, വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിദഗ്ധരുമായി ബന്ധപ്പെടുക, ക്രെഡിറ്റ് കാർഡ് ഉടമകളെ ബന്ധപ്പെട്ട് പാസ്വേർഡ് റീസെറ്റ് ചെയ്യാൻ നിർദേശിക്കുക തുടങ്ങിയവ ആരംഭിച്ചതായും എയർ ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.