മുംബൈയിലും ഡൽഹിയിലും മലയാളി നഴ്​സുമാർക്ക്​ ​രോഗബാധ

മും​ബൈ/​ന്യൂ​ഡ​ൽ​ഹി: മും​ബൈ​യി​ലെ വൊ​ഖാ​ർ​ഡ്​ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്​​ട​ർ​മാ​രും മ​ല​യാ​ളി ന​ഴ്​​സു​മാ ​രു​മു​ൾ​പ്പെ​ടെ 53 പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി വി​വ​രം.
എ​ന്നാ​ൽ, മൂ​ന്ന്​ ഡോ​ക്​​ട​ർ​മാ​രു​ൾ ​പ്പെ​ടെ 26 പേ​രു​ടെ വി​വ​ര​മാ​ണ്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്. മ​റ്റു​ള്ള​വ​രോ​ട്​ രോ​ഗ​ ബാ​ധ​യു​ണ്ടെ​ന്ന്​ വാ​ക്കാ​ൽ അ​റി​യി​ച്ച അ​ധി​കൃ​ത​ർ, അ​വ​രെ ചി​കി​ത്സ​ക്ക്​ വി​ധേ​യ​മാ​ക്കി​യ​താ​യി ന​ഴ് ​​സു​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞു.

46 മ​ല​യാ​ളി ന​ഴ്​​സു​മാ​ർ​ക്ക്​ രോ​ഗ​മു​ണ്ട െ​ന്നാ​ണ്​ യു​നൈ​റ്റ​ഡ്​ ന​ഴ്​​സ​സ്​ അ​സോ​സി​യേ​ഷ​ൻ (യു.​എ​ൻ.​എ) മ​ഹാ​രാ​ഷ്​​ട്ര ഘ​ട​ക​ത്തി​നു ല​ഭി​ച്ച വി​വ​രം. ന​ഴ്സു​മാ​രും മ​റ്റു​ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 270ഒാ​ളം പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​തി​നി​ടെ, ഡ​ൽ​ഹി കാ​ൻ​സ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ മൂ​ന്നു ന​ഴ്സു​മാ​ർ​ക്കു​കൂ​ടി തി​ങ്ക​ളാ​ഴ്​​ച കോ​വി​ഡ് സ്‌‌​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഏ​ഴു മ​ല​യാ​ളി​ക​ള​ട​ക്കം 13 ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ ഇ​വി​ടെ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

ന​ഴ്​​സു​മാ​രി​ലേ​ക്കും രോ​ഗം പ​ട​ർ​ന്ന​തോ​ടെ മും​ബൈ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പ്​ വൊ​ഖാ​ർ​ഡ്, ജ​സ്​​ലോ​ക്​ ആ​ശു​പ​ത്രി​ക​ൾ സീ​ൽ​ചെ​യ്​​തു.

അ​ധി​കൃ​ത​രു​ടെ അ​നാ​സ്​​ഥ​മൂ​ല​മാ​ണ്​ വൊ​ഖാ​ർ​ഡ്​ ആ​ശു​പ​ത്രി​യി​ൽ രോ​ഗം​പ​ട​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി സം​ശ​യി​ച്ച ഹൃ​ദ്രോ​ഗി​യെ പൊ​തു െഎ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. രോ​ഗി​യെ പ​രി​ച​രി​ക്കാ​ൻ മാ​സ്​​കും മ​റ്റു​ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മ​ണി​ഞ്ഞ്​ ചെ​ന്ന ന​ഴ്​​സു​മാ​രെ, രോ​ഗി​ക​ളെ പേ​ടി​പ്പി​ക്ക​രു​തെ​ന്നു​​പ​റ​ഞ്ഞ്​ അ​ധി​കൃ​ത​ർ ത​ട​ഞ്ഞ​താ​യാ​ണ്​ ആ​രോ​പ​ണം.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും ന​ഴ്​​സു​മാ​രെ​കൊ​ണ്ട്​ ജോ​ലി ചെ​യ്യി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. കേ​ര​ള സ​ർ​ക്കാ​റും കോ​ൺ​സ്ര്​ ദേ​ശീ​യ നേ​താ​ക്ക​ളും ഇ​ട​പെ​ട്ട​തോ​ടെ മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​റും വി​ഷ​യം ഗൗ​ര​വ​ത്തി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - 46 nurses are covid affected in mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.