തമിഴ്​നാട്ടിൽ 4.8 കോടി നിരോധിച്ച നോട്ടുശേഖരം പിടികൂടി


മൂന്നുപേർ അറസ്​റ്റിൽ

ചെ​ന്നൈ: ശി​വ​ഗം​ഗ കാ​ള​യാ​ർ കോ​വി​ലി​ന്​ സ​മീ​പം 4.8 കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ച്ച ആ​യി​രം രൂ​പ നോ​ട്ടു​ശേ​ഖ​രം പൊ​ലീ​സ്​ പി​ടി​കൂ​ടി. സം​ഭ​വ​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്നു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ചെ​ങ്ക​ൽ​പ്പ​ട്ട്​ സു​രേ​ഷ്​​കു​മാ​ർ ഭാ​ര്യ വ​ര​ല​ക്ഷ്​​മി, ബ​ന്ധു അ​ശോ​ക്​​കു​മാ​ർ, ഫി​സി​യോ​തെ​റാ​പ്പി​സ്​​റ്റ്​ അ​രു​ൾ ചി​ന്ന​പ്പ​ൻ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ശി​വ​ഗം​ഗ കാ​ള​യാ​ർ​കോ​വി​ൽ വ​ല​യം​പ​ട്ടി സ്വ​ദേ​ശി​യാ​യ അ​രു​ൾ​ചി​ന്ന​പ്പ​ൻ നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ മാ​റ്റി​ത്ത​രാ​മെ​ന്ന്​ പ​റ​ഞ്ഞ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വ​ര​ല​ക്ഷ്​​മി​യും അ​ശോ​ക്​​കു​മാ​റും നോ​ട്ടു​കെ​ട്ടു​ക​ൾ നാ​ല്​ ബാ​ഗു​ക​ളി​ലാ​ക്കി എ​ത്തി​ച്ച​ത്​്.

ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച്​ ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച പൊ​ലീ​സ്​ സ്​​ഥ​ല​ത്ത്​ എ​ത്തി നോ​ട്ടു​ശേ​ഖ​രം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​ള​യാ​ർ കോ​വി​ൽ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. 

Tags:    
News Summary - 4.8 crore banned banknotes seized in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.