സിലിണ്ടറൊന്നിന്​ 12,500 രൂപ; ഡൽഹിയിൽ കരിചന്തയിൽ വിൽക്കാൻ സൂക്ഷിച്ച ഓക്​സിജൻ പിടിച്ചെടുത്തു

ന്യൂഡൽഹി: രാജ്യത്ത്​ ഓക്​സിജൻ ക്ഷാമം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലെ ഒരു വീട്ടിൽ നിന്ന്​ 48 ഓക്​സിജൻ സിലിണ്ടറുകൾ പൊലീസ്​ പിടിച്ചെടുത്തു. 32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ്​ പിടിച്ചെടുത്തത്​. സൗത്ത്​-വെസ്റ്റ്​ ഏരിയയിലായിരുന്നു റെയ്​ഡ്​.

വ്യവസായങ്ങൾക്ക്​ ഉപയോഗിക്കുന്ന ഓക്​സിജൻ വിതരണം ചെയ്യുന്ന അനിൽ കുമാർ എന്നയാളുടെ വീട്ടിൽ നിന്നാണ്​ സിലിണ്ടറുകൾ പിടിച്ചെടുത്തതെന്ന്​ പൊലീസ്​ അറിയിച്ചു. എന്നാൽ, ഇയാൾക്ക്​ വ്യവസായങ്ങൾക്ക്​ ഉപയോഗിക്കാനുള്ള ഓക്​സിജൻ വിൽക്കാനുള്ള ലൈസൻസ്​ ഇല്ലെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

വലിയ ഓക്​സിജൻ സിലിണ്ടറുകളിൽ നിന്ന്​ ചെറിയതിലേക്ക്​​ മാറ്റിയാണ്​ ഇയാൾ ഓക്​സിജൻ വിൽപന നടത്തിയിരുന്നത്​. സിലിണ്ടറൊന്നിന്​ 12,500 രൂപ വരെ ഈടാക്കിയിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആവശ്യക്കാർക്ക്​ പിടിച്ചെടുത്ത ഓക്​സിജൻ വിതരണം ചെയ്യുമെന്ന്​ ഡൽഹി ​െപാലീസ്​ അറിയിച്ചു.

Tags:    
News Summary - 48 Oxygen Cylinders Seized From Delhi House As India Gasps For Breath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.