48,500 വർഷം പഴക്കമുള്ള സോംബി വൈറസിനെ പുനരുജ്ജീവിപ്പിച്ച് ശാസ്ത്രജ്ഞർ

48,500 വർഷം പഴക്കമുള്ള സോംബി വൈറസിനെ പുനരുജ്ജീവിപ്പിച്ച് ശാസ്ത്രജ്ഞർ. സെർബിയയിലെ പെർമാഫ്രോസ്റ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് ശാസ്ത്രജ്ഞർ സോംബി വൈറസിനെ പുനരുജ്ജീവിപ്പിച്ചത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന സോംബി വൈറസാണിത്.

പെർമാഫ്രോസ്റ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്ന് ആകെ13 സോംബി വൈറസുകളെയാണ് റഷ്യ, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘം പുനരുജ്ജീവിപ്പിച്ചത്. ഇവക്കെല്ലാം പതിനായിരക്കണക്കിന് വർഷം പഴക്കമുണ്ട്.

വർഷങ്ങളായി പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനിലയില്‍ പൂർണമായും തണുത്തുറഞ്ഞുകിടക്കുന്ന മണ്ണിനെയാണ് പെർമാഫ്രോസ്റ്റ് എന്ന് പറയുന്നത്. ആഗോളതാപനവും കാലാവസ്ഥവ്യതിയാനവും പെർമാഫ്രോസ്റ്റുകൾ ഉരുകാൻ കാരണമാവുന്നു.

പെർമാഫ്രോസ്റ്റുകൾ ഉരുകുന്നത് കാരണം ധാരാളം അപകടകാരികളായ വൈറസുകൾ പുനരുജ്ജീവിക്കാനും അന്തരീക്ഷത്തിലെത്താനും സാധ്യതയുണ്ടെന്നും ഇത് പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഗവേഷകർ ചൂണ്ടികാട്ടുന്നു. ഈ വൈറസുകൾ പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നും ഗവേഷകർ പറയുന്നു.

എന്നാൽ പുനരുജ്ജീവിപ്പിച്ച വൈറസുകൾ ലോകത്തിന് അപകടമമാവില്ല. ഇവയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തി ഭാവിയിൽ പ്രതിരോധ നടപടികൾ കൈകൊള്ളാൻ ഇത് സഹായിക്കുമെന്നും വിദഗ്ധർ ചൂണ്ടികാട്ടി.

Tags:    
News Summary - 48,500-Year-Old 'Zombie Virus' Revived in Siberian Permafrost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.