മുംബൈ: ശക്തമായ കാറ്റിനെ തുടർന്ന് പരസ്യ ബോർഡ് മറിഞ്ഞുവീണ് നാല് സ്ത്രീകളുൾപ്പെടെ അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് മുംബൈ-പുണെ ദേശീയ ഹൈവേയിൽ റാവെത് കിവാലെയിലാണ് സംഭവം.
ഇരുമ്പുതൂണിൽ നാട്ടിയ പരസ്യ ബോർഡാണ് തകർന്നുവീണത്. കനത്ത കാറ്റിനെ തുടർന്ന് പരസ്യ ബോർഡിനടിയിൽ അഭയം തേടിയവരാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് കനത്ത മഴയിലും കാറ്റിലും പുണെ മുഹമ്മദ്വാഡിയിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണിരുന്നു. ഞായറാഴ്ച നിരത്ത് വിജനമായതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.