ന്യൂഡൽഹി: ഓട വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച് ഡൽഹിയിൽ അഞ്ചുപേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പടിഞ്ഞാറൻ ഡൽഹിയിലെ മോട്ടി നഗറിൽ സ്ഥിതി ചെയ്യുന്ന ഡി.എൽ.എഫ് ഫ്ലാറ്റിന് സമീപത്തെ ഓട വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ച അഞ്ച് പേരും 18 വയസിനും 30 വയസിനും ഇടയിലുള്ളവരാണ്.
ഞായറാഴ്ചയാണ് സംഭവമുണ്ടായത്. വൃത്തിയാക്കുേമ്പാൾ ധരിക്കേണ്ടുന്ന സുരക്ഷാ സംവിധാനങ്ങൾ ഇവർ ഉപയോഗിച്ചിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. രണ്ട് പേര്‍ സംഭവ സ്ഥലത്തും മൂന്ന് പേര്‍ ദില്ലിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിൽ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം, ഒാട വൃത്തിയാക്കൽ തങ്ങളുടെ ജോലിയുടെ ഭാഗമായിരുന്നില്ലെന്നും ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന ഭീഷണിയെ തുടർന്നാണ് അത് ഏറ്റെടുത്ത് ചെയ്യാൻ തുനിഞ്ഞതെന്നും മറ്റ് തൊഴിലാളികൾ ആരോപിച്ചു.
മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് അപകടം നടന്ന വാര്‍ഡ് 99 ലെ കൗണ്‍സിലര്‍ സുനിത മിശ്ര ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.