ന്യൂഡൽഹി: കേന്ദ്രമന്ത്രിയടക്കം അഞ്ച് പേർ ലോക്സഭയിൽ എം.പിമാരായത് വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റുണ്ടാക്കിയായെന്ന് ബീഹാർ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ജിതൻ റാം മാഞ്ചി.പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് അവർ മത്സരിച്ചതെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെൻറ പാർട്ടിയായ ഹിന്ദുസ്താനി അവാം മോർച്ച (സെക്യുലർ) ദേശീയ നിർവാഹക സമിതിക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാഞ്ചി.
ബി.ജെ.പി എംപിമാരായ കേന്ദ്രമന്ത്രി എസ്.പി. സിങ് ബാഘേൽ, ജയ്സിദ്ധേശ്വർ ശിവാചാര്യ മഹാസ്വാമിജി, കോൺഗ്രസ് എം.പി മുഹമ്മദ് സിദ്ദീഖ്, തൃണമൂൽ കോൺഗ്രസ് എം.പി അപരൂപ പൊഡ്ഢാർ, സ്വതന്ത്ര എം.പി നവ്നീത് രവി റാണ എന്നിവരാണ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി മൽസരിച്ചതെന്ന് മാഞ്ചി ആരോപിച്ചു.
എന്നാൽ എം.പിമാർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം ഉത്തർപ്രദേശിൽ എസ്.പി. സിങ് ബാഘേൽ പട്ടികജാതിയിൽപ്പെടുന്നയാളാണെന്ന് അദ്ദേഹത്തിെൻറ പ്രതിനിധി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.