സുശാന്ത് സിംഗ് രജ്പുത്തിന്‍റെ ബന്ധുക്കളായ അഞ്ചു പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

പട്ന: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ ബന്ധുക്കളായ അഞ്ചുപേരടക്കം ആറുപേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വെച്ചാണ് അപകടമുണ്ടായത്. ഇവർക്കൊപ്പം വാഹനത്തിന്റെ ഡ്രൈവറും മരിച്ചു.

സുശാന്തിന്‍റെ സഹോദരി ഭർത്താവ് ഒ.പി സിങ്ങിന്‍റെ ബന്ധു ലാൽജിത് സിംഗ്, അദ്ദേഹത്തിന്റെ മക്കൾ, ബന്ധുക്കൾ എന്നിവരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ലാൽജിത്തിന്റെ ഭാര്യ ഗീത ദേവിയുടെ അന്ത്യകർമങ്ങൾക്ക് ശേഷം പട്നയില്‍ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ആറ് പേര്‍ മരിച്ചു.

കാറിൽ ആകെ 10 പേരുണ്ടായിരുന്നു. ലാൽജിതിന്‍റെ മക്കളായ അമിത് ശേഖര്‍, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി, ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - 5 relatives of Sushant Singh Rajput killed in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.