ലഡാക്കിൽ സൈനിക ടാങ്ക് ഒഴുക്കിൽപെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക്: ലഡാക്കിൽ സൈനിക ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. യഥാർഥ നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്. ടാങ്കിൽ നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടം. അഞ്ച് സൈനികരുടെ മൃതദേഹവും കണ്ടെടുത്തതായി സൈനികവൃത്തങ്ങൾ അറിയിച്ചു. 


ദൗലത് ബേഗ് ഓൾഡി മേഖലയിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ടി-72 ടാങ്കിലായിരുന്നു സൈനികർ നദി മുറിച്ചുകടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്ന് മിന്നൽപ്രളയം സംഭവിക്കുകയായിരുന്നു. ഇതോടെ ടാങ്ക് ഒഴുകിപ്പോയി. പിന്നീട് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. 


ധീരരായ അഞ്ച് സൈനികരുടെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ധീരസൈനികരുടെ സേവനം എക്കാലവും രാജ്യം സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - 5 Soldiers Killed In Tank Mishap Near LAC In Ladakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.