പ്രതീകാത്മക ചിത്രം

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ വെടിവെപ്പ്; ആറ് പേര്‍ക്ക് പരിക്ക്

വാരാണസി: ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് വിജയ് യാദവിന്റെ വീട്ടിലുണ്ടായ വെടിവെപ്പില്‍ ആറു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. വാരാണസിയിലെ ദശാശവ്‌മേധില്‍ ഞായറാഴ്ചയാണ് സംഭവം. കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് വിജയ് യാദവ് പരാതിയില്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കി.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിജയ് യാദവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അങ്കിത് യാദവ്, ശോഭിത് വര്‍മ, ഗോവിന്ദ് യാദവ്, സഹില്‍ യാദവ് എന്നിവരെയും അജ്ഞാതരെയും പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - 6 Injured In Shooting At Samajwadi Party Leader's Home In Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.