സി​ദ്ധ​രാ​മ​യ്യ​

'സർക്കാറിനെ പുറത്താക്കാൻ കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി 50 കോടി വാഗ്ദാനം ചെയ്തു' -സിദ്ധരാമയ്യ

മൈസൂരു: തന്‍റെ സർക്കാറിനെ പുറത്താക്കാൻ 50 കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

എന്നാൽ കോൺഗ്രസ് എം.എൽ.എമാർ ഇതിന് താൽപ്പര്യം കാണിക്കാത്തതിനാലാണ് ബി.ജെ.പി തനിക്കെതിരെ കള്ളക്കേസെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മൈസൂരു ജില്ലയിലെ ടി നരസിപുര നിയമസഭ മണ്ഡലത്തിൽ 470 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

'സിദ്ധരാമയ്യ സർക്കാറിനെ എങ്ങനെയെങ്കിലും അട്ടിമറിക്കാൻ, അവർ (ബി.ജെ.പി) 50 എം.എൽ.എമാർക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തു. അവർക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചത്? മുൻ മുഖ്യമന്ത്രിമാരായ ബി. എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ, പ്രതിപക്ഷ നേതാവ് ആർ. അശോകൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര എന്നിവർ പണം അച്ചടിച്ചോ?' -സിദ്ധരാമയ്യ ചോദിച്ചു.

കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി നൽകാമെന്ന് പറഞ്ഞ പണം കൈകൂലിയായി ലഭിച്ച പണമാണെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.എമാർ വഴങ്ങാത്തതിനാലാണ് സർക്കാറിനെ എങ്ങനെയെങ്കിലും നീക്കം ചെയ്യാനുള്ള പ്രചാരണം അവർ ആരംഭിച്ചിരിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.

Tags:    
News Summary - 50 Congress MLA’s promises 50cr by BJP to remove Karnataka Govt: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.