പട്ന: ബിഹാറിൽ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 50 കുട്ടികൾ ആശുപത്രിയിൽ. സീതാമഢി ജില്ലയിലെ ദുമ്ര ബ്ലോക്കിലെ സർക്കാർ സ്കൂളിലാണ് സംഭവം.
ചൊവ്വാഴ്ച സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. കുട്ടികളെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ ഓന്തിനെ കണ്ടതായി കുട്ടികൾ പറഞ്ഞെന്നും ആ ഭക്ഷണമാണ് അവർ കഴിച്ചതെന്നും ഡോക്ടർ സുധ പറയുന്നു.
കുട്ടികൾ നീരിക്ഷണത്തിലാണ്. പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.