ജയ്പൂർ: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ജനങ്ങൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകി ബി.ജെ.പിയുടെ പ്രകടനപത്രിക. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും മുഖ്യമന്ത്രി വസുന്ധര രാജെയും മുതിർന്ന ബി.ജെ.പി നേതാക്കളും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 2013 നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞ 655 വാഗ്ദാനങ്ങളിൽ 630 എണ്ണവും സർക്കാർ നിറവേറ്റി. 2018 ലും അത് ആവർത്തിക്കുമെന്ന് വസുന്ധര രാജെ പറഞ്ഞു.
അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ അഞ്ചു ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു. ഒരോ വർഷവും പൊതുമേഖലയിൽ 30,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പത്രികയിൽ പറയുന്നു.
തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർക്ക് തൊഴില്ലില്ലായ്മ വേതനം നൽകും. ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടും തൊഴിൽ ലഭിക്കാത്ത 21 വയസ് പൂർത്തിയാക്കിയ ചെറുപ്പക്കാർക്ക് 5000 രൂപ മാസം വേതനം നൽകും.
വിദ്യാഭ്യാസത്തിെൻറ കാര്യത്തിൽ രാജ്യത്ത് 27ാം സ്ഥാനത്തായിരുന്ന രാജസ്ഥാൻ ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് സംസ്ഥാനത്തിന് പുറത്തുപോകേണ്ട അവസ്ഥയില്ല. പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം, ആരോഗ്യ പരിശോധന, ലാപ്ടോപ്പുകൾ എന്നിവ ഉറപ്പു വരുത്തും. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുേമ്പാൾ വിദ്യാർഥിയുടെ അക്കൗണ്ടിലേക്ക് 50,000 രൂപ നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
സ്ത്രീകളുടെ സുരക്ഷക്കായി പ്രത്യേക നിയമം കൊണ്ടുവരും. 12 വയസിനു താഴെയുള്ള കുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തവർക്ക് വധശിക്ഷ നൽകുന്ന ഒാർഡിനൻസ് രാജസ്ഥാൻ സർക്കാർ പുറത്തിറക്കിയിരുന്നു. സ്ത്രീകൾക്ക് സാമ്പത്തിക സഹായവും സർക്കാർ ഉറപ്പു വരുത്തും.
കർഷകർക്ക് ഇൻഷുറൻസ്, വിളകൾക്ക് താങ്ങുവില എന്നിവ പ്രഖ്യാപിക്കും. ചെറുകിട- ഇടത്തരം കർഷകർക്ക് വൈദ്യുതി സബ്സിഡിയും വായ്പകളും നൽകും. 50,000 രൂപവരെയുള്ള കാർഷിക വായ്പകൾ എഴുതിതള്ളുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.