പ്രൊഫസർക്കെതിരെ ലൈംഗികാക്രമണ പരാതിയുമായി 500 വിദ്യാർഥിനികൾ; പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി അയച്ചു

ചണ്ഡീഗഢ്: യൂനിവേഴ്സിറ്റി പ്രൊഫസർക്കെതിരെ ലൈംഗികാക്രമണ പരാതിയുമായി 500 വിദ്യാർഥിനികൾ രംഗത്ത്. ഹരിയാന സിർസയിലെ ചൗധരി ദേവി ലാൽ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് പരാതി നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും അടക്കം ഇതുസംബന്ധിച്ച് വ്യക്തമാക്കി കത്തെഴുതിയിട്ടുണ്ട്. പ്രൊഫസറെ സസ്‌പെൻഡ് ചെയ്യണമെന്നും റിട്ടയേർഡ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും വിദ്യാർഥിനികൾ ആവശ്യപ്പെടുന്നു.

കത്തിന്റെ പകർപ്പ് വൈസ് ചാൻസലർ അജ്മീർ സിങ് മാലിക്, ഗവർണർ ബന്ദാരു ദത്താത്രേയ, സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ്, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ എന്നിവർക്കും അയച്ചിട്ടുണ്ട്. വൃത്തികെട്ടതും അശ്ലീലവുമായ പ്രവൃത്തികൾ എന്നാണ് പ്രൊഫസറുടെ ചെയ്തികളെക്കുറിച്ച് കത്തിൽ പറഞ്ഞിരിക്കുന്നത്.

പെൺകുട്ടികളെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയെന്ന് കത്തിൽ പറ‍യുന്നു. സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നെന്നും വിദ്യാർഥിനികൾ ആരോപിക്കുന്നു. പ്രതിഷേധിക്കുമ്പോൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കത്തിൽ വിവരിക്കുന്നു.

വിമാനത്തിലെ ജീവനക്കാരോട് മോശം പെരുമാറ്റം; രണ്ടുപേർക്കെതിരെ നടപടി

ഹൈദരാബാദ്: രാജീവ് ഗാന്ധി വിമാനത്താവളത്തിൽ വിമാന ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ രണ്ടു പേർക്കെതിരെ നടപടി. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലെ ജീവനക്കാരോടാണ് രണ്ട് യാത്രക്കാർ മോശമായി പെരുമാറിയത്.

തോളിചൗക്കിയിൽ നിന്നുള്ള വ്യാപാരികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്ക് അവധി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. സീറ്റിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.

Tags:    
News Summary - 500 Women Students Accuse University Professor Of Sexual Harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.