ന്യൂഡല്‍ഹി: എല്ലാ ഇടപാടുകള്‍ക്കും നിലവിലെ നികുതി വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും കൈയിലുള്ള പണം കള്ളപ്പണമല്ളെങ്കില്‍ പേടിക്കേണ്ടതില്ളെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ബാങ്കില്‍ നിക്ഷേപിക്കുന്ന നോട്ടുകള്‍ക്ക് നിലവിലെ വ്യവസ്ഥ അനുസരിച്ച് ഉറവിടം വ്യക്തമാക്കുകയും നികുതി ഒടുക്കേണ്ടിയും വരും. ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചതോ നിക്ഷേപിച്ചതോ ആയ തുകക്ക് ഒരു നിലക്കും നഷ്ടം സംഭവിക്കില്ല.
കൂടാതെ, വീട്ടമ്മമാരും മറ്റും കുടുംബ ആവശ്യത്തിനായി സ്വരുക്കൂട്ടിവെക്കുന്ന 25,000 മുതല്‍ 50,000 വരെയുള്ള ചെറിയ തുകകള്‍ നികുതിപരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്തരക്കാര്‍ക്ക് ഒരു വിധത്തിലും പണം നഷ്ടപ്പെടില്ല. ആദ്യ ഒന്നുരണ്ട് ആഴ്ചകളില്‍ ചെറിയ തുകകള്‍ മാത്രമേ മാറിയെടുക്കാന്‍ സാധിക്കൂവെന്നു മാത്രം. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുശേഷം വിപണിയില്‍ കൂടുതല്‍ പണം നിക്ഷേ പിക്കപ്പെടുന്നതോടെ സ്ഥിതി സാധാരണ നിലയിലേക്ക് മാറും.
നോട്ടുകള്‍ പിന്‍വലിക്കാനുള്ള പുതിയ നീക്കം ജനങ്ങളെ കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ആകര്‍ഷിക്കും. ഇതുവഴി ഇടപാടുകള്‍ സുതാര്യമാകുകയും കൃത്യമായി നികുതി ഒടുക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും അരുണ്‍ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പഴയ അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ ബാങ്കുകളില്‍നിന്ന് മാറ്റിവാങ്ങുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്ന് ആദായ നികുതി വകുപ്പ് അധികൃതരും വ്യക്തമാക്കുന്നു. ആദായ നികുതി പരിധിയില്‍പെടാത്തവര്‍ക്ക് 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ 2.5 ലക്ഷം രൂപവരെ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് തടസ്സമേതുമില്ളെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ടരലക്ഷത്തില്‍ കൂടുതലുള്ള തുകയുടെ ഉറവിടം കൃത്യമല്ളെങ്കില്‍ നികുതിയും 200 ശതമാനം പലിശയും നല്‍കേണ്ടിവരും. 500, 1000 രൂപയുടെ നോട്ടുകള്‍ കൈവശമുള്ള വ്യക്തികള്‍ക്ക് ഡിസംബര്‍ 30 വരെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുവഴിയോ പോസ്റ്റ് ഓഫിസ് വഴിയോ തുക മാറ്റിയെടുക്കാം. എങ്കിലും ഇവര്‍ നികുതി പരിധിയില്‍പ്പെടുന്നവരാണോയെന്ന് പരിശോധിക്കപ്പെടും.
സംശയം തോന്നുന്ന കേസുകളില്‍ വിശദപരിശോധന നടത്തിയശേഷമേ ബാങ്കുകള്‍ പണം സ്വീകരിക്കൂ. എന്നാല്‍, ആദായ നികുതി പരിധിയില്‍പെടാത്ത ഒരാള്‍ 20 ലക്ഷം രൂപ നിക്ഷേപിക്കാനത്തെിയാല്‍ അയാള്‍ നികുതി അടക്കേണ്ടിവരുമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.