ഗുവാഹതി: അസമിൽ പൗരത്വപ്പട്ടിക വിവാദങ്ങൾക്കിടെ, മതിയായ യാത്രാരേഖകളില്ലാത്ത 52 ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്തി. ഗുവാഹതിയിൽനിന്ന് 200 കി.മീറ്റർ അകലെയുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയായ മങ്കചാർ വഴിയാണ് ഇവരെ തിരിച്ചയച്ചത്.
ഇവരെല്ലാം അസമിലെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിച്ചാണ് മടങ്ങിയത്. ബംഗ്ലാദേശ് അനുവദിച്ച താൽക്കാലിക യാത്രാരേഖയുമായാണ് ഇവർ മടങ്ങിയതെന്ന കാര്യം ശ്രദ്ധേയമാണ്. തങ്ങളുടെ പൗരന്മാർ ഇന്ത്യയിലേക്ക് കുടിയേറുന്നുവെന്ന കാര്യം ബംഗ്ലാദേശ് അംഗീകരിച്ചിട്ടില്ല.
1971ലെ യുദ്ധകാലത്ത് ഇന്ത്യയിൽ അഭയം പ്രാപിച്ചവർ പിന്നീട് മടങ്ങിയെത്തിയതായും ബംഗ്ലാദേശ് വാർത്താവിനിമയ മന്ത്രി ഹസനുൽ ഹഖ് ഇനു മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.