ന്യുഡൽഹി: കൊറോണ പടർന്നുപിടിക്കുന്ന ഇറാനിൽ കുടുങ്ങിയവരെ രാജ്യത്ത് തിരികെയെത്തിച്ചു. 53 പേരെയാണ് തിങ്കളാഴ്ച രാവിലെ രാജ്യത്തെത്തിച്ചത്. ഇതോടെ 389 പേരെ ഇറാനിൽ നിന്നും നാലു തവണയായി രാജ്യത്ത് എത്തിച്ചു.
53 വിദ്യാർഥികളെയും ഒരു അധ്യാപകനെയുമാണ് നാട്ടിലെത്തിച്ചത്. ഇറാനിലെ തെഹ്റാൻ, ഷിറാസ് എന്നിവിടങ്ങളിൽ കുടുങ്ങി കിടന്നിരുന്നവരാണ് ഇവരെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.
ഞായറാഴ്ച രാവിലെ തിരികെയെത്തിച്ച 230 പേർ ജയ്സാൽമറിലെ ഇന്ത്യൻ ആർമി കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.