ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമങ്ങൾ ലംഘിച്ചതിന് പേടിഎം പേമെന്റ് ബാങ്കിന് ധനകാര്യ ഇന്റലിജൻസ് യൂനിറ്റ് -ഇന്ത്യ (എഫ്.ഐ.യു) 5.49 കോടി രൂപ പിഴ ചുമത്തിയതായി ധനമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 15നാണ് പിഴ ചുമത്തി ഉത്തരവിറക്കിയത്.
ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏതാനും സ്ഥാപനങ്ങളെയും അവരുടെ ബിസിനസ് ശൃംഖലയെയും സംബന്ധിച്ച് നിയമനിർവഹണ ഏജൻസികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സമ്പാദിച്ച പണം ഈ സ്ഥാപനങ്ങൾ പേടിഎം പേമെന്റ് ബാങ്ക് അക്കൗണ്ടുകളിലൂടെ വഴിതിരിച്ചുവിട്ടെന്നും ധനമന്ത്രാലയം അറിയിച്ചു.
മാർച്ച് 15 മുതൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിൽനിന്ന് പേടിഎം പേമെന്റ് ബാങ്കിനെ തടഞ്ഞുകൊണ്ട് ജനുവരി 31ന് റിസർവ് ബാങ്ക് ഉത്തരവിട്ടതിന് പിന്നാലെയാണ് എഫ്.ഐ.യു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.