ബംഗളൂരു: കോണ്‍ഗ്രസിന്റെ മേക്കെദാട്ടു പദയാത്രക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന 55 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോലാര്‍, കെ.ജി.എഫ്, ചിക്കബെല്ലാപൂർ എന്നിവിടങ്ങളില്‍നിന്ന് പദയാത്രക്കായി ഡെപ്യൂട്ടേഷനില്‍ പോയ പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ചില പൊലീസുകാരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസുകാര്‍ക്ക് ചികിത്സ നല്‍കാനും ഐസൊലേഷനുവേണ്ടി പ്രത്യേക സൗകര്യമൊരുക്കാനും ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ റേഞ്ച് ഐ.ജി പി.എം. ചന്ദ്രശേഖര്‍ പറഞ്ഞു. പദയാത്രയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാരെയും ഐസൊലേഷനിലാക്കും.
കോലാറില്‍നിന്ന് പദയാത്രാ ഡ്യൂട്ടിക്ക് പോയ 110 പൊലീസുകാരില്‍ 43 പേരെ പരിശോധിച്ചപ്പോള്‍ 25 പേര്‍ക്ക് പോസിറ്റിവായി. കെ.ജി.എഫില്‍നിന്ന് പോയ 110 പൊലീസുകാരില്‍ 60 പേരെ പരിശോധിച്ചപ്പോള്‍ 20 പേര്‍ക്ക് പോസിറ്റിവായി. ചിക്കബെല്ലാപുരയില്നിന്ന് പോയ 125 പൊലീസുകാരില്‍ 10 പേരും പോസിറ്റിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.