ന്യൂഡൽഹി: അതിർത്തി നിയന്ത്രണ രേഖക്കടുത്ത് പാക് അധീന കശ്മീരിൽ 55ഒാളം ഭീകര കേന്ദ്രങ്ങൾ ഉള്ളതായും ഇവിടെനിന്ന് പരിശീലനം നേടിയ തീവ്രവാദികളെ ജമ്മു–കശ്മീരിലേക്ക് കടത്തുന്നതായും റിപ്പോർട്ട്. ഇതിൽ 20 കേന്ദ്രങ്ങൾ ഇൗ വർഷം ആരംഭിച്ചവയാണെന്നും രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യൻ സൈന്യം അതിർത്തിയിൽ ഉടനീളം സർജിക്കൽ സ്ട്രൈക്ക് നടത്തിയതിനെ തുടർന്ന് നേരത്തെ ഉണ്ടായിരുന്ന താവളങ്ങൾ തകർക്കെപ്പടുകയും പാക് അധീന കശ്മീരിലേക്ക് ഉൾവലിയുകയും ചെയ്തതായും ഇപ്പോഴുള്ള 55 ക്യാമ്പുകളും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.