ബിഹാർ; മന്ത്രിസഭയിൽ 57ശതമാനം ക്രിമിനൽ കേസ്​ പ്രതികൾ, 13 കോടിപതികൾ

പട്​ന: ബിഹാറിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരത്തിലേറിയ നിതീഷ്​ കുമാർ മന്ത്രിസഭയിൽ 14 മന്ത്രിമാരിൽ എട്ടുപേരും ക്രിമിനൽ കേസ്​ പ്രതികൾ. മന്ത്രിസഭയിലെ 57 ശതമാനംപേരും ക്രിമിനൽ ​കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതായി അസോസിയേഷൻ േഫാർ ഡെമോക്രാറ്റിക്​ റി​േഫാംസ്​ വ്യക്തമാക്കി.

മന്ത്രിമാരിൽ ആറുപേർ ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയാണ്​. ഇതിൽ ജാമ്യമില്ലാത്ത വകുപ്പുകളും അഞ്ചുവർഷം വരെ തടവു​ശിക്ഷ അനുഭവി​േക്കണ്ട വകുപ്പുകളു​ം ഉൾപ്പെടുന്നു. മന്ത്രിമാർ തന്നെ സത്യവാങ്​മൂലത്തിൽ അറിച്ചതാണെന്നും അവർ പറയുന്നു.

ജെ.ഡി.യുവിലെ രണ്ടുമന്ത്രിമാർ, ബി.ജെ.പിയിലെ നാല്​, ഹിന്ദുസ്​ഥാനി ആവാം മോർച്ച്​ സെക്യുലറിലെയും വികാശീൽ പാർട്ടിയിലെയും ഒന്നുവീതവുമാണ്​ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ. മന്ത്രിസഭയിലെ 13 പേർ കോടിപതികളാണ്​. ഇവരുടെ ശരാശരി ആസ്​തി 3.93 കോടിവരും.

താരാപൂർ മണ്ഡലത്തിലെ മേവ ലാൽ ചൗധരിയാണ്​ ഏറ്റവും വലിയ കോടിപതി. 12.31 കോടിയാണ്​ ഇദ്ദേഹത്തി​െൻറ ആസ്​തി. ഏറ്റവും കുറവ്​ ആസ്​തിയുള്ളയാൾ അശോക്​ ചൗധരിയാണ്​. 72.89 ലക്ഷമാണ്​ ചൗധരിയുടെ ആസ്​തി.

മന്ത്രിസഭയിൽ നാല​ുപേരുടെ വിദ്യാഭ്യാസയോഗ്യത എട്ടുമുതൽ 12ാം ക്ലാസ്​ വരെയാണ്​. പത്തുപേർ ബിരുദധാരികളാണെന്നും പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.