മുൻ സ്പീക്കർ ഓം ബിർള സസ്​പെൻഡ് ചെയ്ത 100 പേരിൽ 58 എം.പിമാരും ലോക്സഭയിൽ, മൂന്ന് പേർ മന്ത്രിമാർ

ന്യൂഡൽഹി: മുൻ സ്പീക്കർ ഓം ബിർള സസ്​പെൻഡ് ചെയ്ത 100 പേരിൽ 58 എം.പിമാരും ലോക്സഭയിൽ. സസ്​പെൻഡ് ചെയ്യപ്പെട്ട മൂന്ന് എം.പിമാർ മന്ത്രിമാരായും തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷനിരയിൽ നിന്നും 52 എം.പിമാരാണ് ലോക്സഭയിലേക്ക് വീണ്ടും എത്തിയത്. മുമ്പ് പ്രതിപക്ഷത്തായിരുന്ന ജെ.ഡി.യുവിന്റെ എം.പിമാരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാല് ജെ.ഡി.യു എം.പിമാരാണ് ഇത്തരത്തിൽ വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

സസ്​പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷനിരയിലെ 20 എം.പിമാർ ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ഡി.എം.കെ അംഗം ഗണേശ് മൂർത്തി അന്തരിക്കുകയും ചെയ്തു. സസ്​പെൻഡ് ചെയ്യപ്പെട്ടവരിൽ മൂന്ന് പേരാണ് മന്ത്രിമാരാണ്. കോൺഗ്രസിൽ നിന്നു പോയി ബി.ജെ.പിയിലെത്തിയ രവനീത് സിങ് ബിട്ടുവരാണ് ഇവിലൊരാൾ. ലുധിയാനയിൽ നിന്ന് മത്സരിച്ച ബിട്ടു തോറ്റെങ്കിലും മന്ത്രിസ്ഥാനം നൽകുകയായിരുന്നു. കേൺഗ്രസിൽ നിന്നും കൂറിമാറി മത്സരിച്ച തോറ്റ ഗീത കോഡയേയും പാർട്ടി മന്ത്രിയാക്കി. എ.എ.പി നേതാവ് സുശീൽ കുമാർ റിങ്കുവും സമാനരീതിയിൽ ബി.ജെ.പിയിലെത്തി മന്ത്രിയാവുകയായിരുന്നു.

ലോക്സഭയിൽ നിന്നും അയോഗ്യരാക്കിയ രണ്ട് പേരും ഇത്തവണ പ്രതിപക്ഷ എം.പിമാരായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള മഹുവ മൊയിത്രയും കോൺഗ്രസിൽ നിന്നുള്ള രാഹുൽ ഗാന്ധിയേയുമാണ് അയോഗ്യരാക്കിയത്. ഇരുവരും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - 58 of 100 MPs Suspended by Om Birla Are Back in Lok Sabha, Three of Them As Modi's Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.