വാർത്താവിതരണത്തിന്‍റെ വേഗത വർധിപ്പിക്കാന്‍ 5ജി സാങ്കേതികവിദ്യ സജ്ജമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

ന്യൂഡൽഹി: വാർത്താ മാധ്യമങ്ങൾ ഇന്ന് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാണെന്നും വാർത്താ വിതരണത്തിന്റെ വേഗത വർധിപ്പിക്കാൻ 5ജി സാങ്കേതികവിദ്യ സജ്ജമാണെന്നും വിവരസാങ്കേതിക വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. വാർത്താ മാധ്യമങ്ങൾ ദ്രുതഗതിയിലുള്ള നവീകരണത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. മൊബൈലുകളിലൂടെ സാധ്യമായ ഇന്‍റർനെറ്റ് വളർച്ച മാധ്യമ വ്യവസായത്തെ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. 5ജി സാങ്കേതിക വിദ്യ വഴി വാർത്താഉള്ളടക്കങ്ങളുടെ ഗുണനിലവാരം വർധിക്കുന്നത് ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനേഴാമത് ഏഷ്യാ മീഡിയ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ മാധ്യമങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ഉണ്ടായിരുന്ന ആശങ്കകൾ നികത്താനും വ്യക്തമായ സന്ദേശങ്ങൾ നൽകാനും മാധ്യമങ്ങൾ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. സാങ്കേതിക പുരോഗതി എന്തുതന്നെയായാലും വാർത്താ ഉള്ളടക്കത്തിന്റെ ആധികാരികത എപ്പോഴും കാതലായി നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യസന്ധമായ വിവരങ്ങൾ പ്രചരിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചർച്ചകൾ നടക്കണം. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാനമന്ത്രി നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന് കീഴിൽ ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുനരുദ്ധാരണ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ യജ്ഞത്തിന്‍റെ ഭാഗമായി വിവിധ ഭാഷകളിലായി 2200ലധികം സിനിമകൾ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുമെന്നും താക്കൂർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - 5G Will Speed Up News Delivery, Improve Content Quality, Enhance User Experience: Anurag Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.