ചണ്ഡിഗഢ്: ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെൻറ ‘വളർത്തുമകൾ’ പ്രിയങ്ക തനേജ എന്ന ഹണിപ്രീത് ഇൻസാനെയും ഇവരോടൊപ്പം അറസ്റ്റിലായ സുഖ്ദീപ് കൗർ എന്ന സ്ത്രീയെയും കോടതി ആറുദിവസത്തേക്ക് പൊലീസ്കസ്റ്റഡിയിൽ വിട്ടു. 36 ദിവസമായി ഒളിവിൽ കഴിഞ്ഞ ഹണിപ്രീതിനെ പഞ്ചാബിലെ സിരക്പുർ- പട്യാല റോഡിൽനിന്നാണ് ഹരിയാന പൊലീസിെൻറ പ്രത്യേക അന്വേഷണസംഘം പിടികൂടി പഞ്ച്കുള കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതിനാണ് സുഖ്ദീപ് കൗറിനെ അറസ്റ്റ് ചെയ്തത്.
ദേര സച്ചാ സൗദ തലവനായ ഗുർമീത് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെതുടർന്ന് അരങ്ങേറിയ അതിക്രമവുമായി ബന്ധപ്പെട്ടാണ് ഹണിപ്രീതിനെതിരെ കേസെടുത്തിരിക്കുന്നത്. അക്രമത്തിൽ 41 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിനായി 14 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ആറു ദിവസമാണ് അനുവദിച്ചത്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.