റായ്പുർ: ഛത്തിസ്ഗഢിെല ഭിലായ് ഉരുക്കുശാലയിൽ വാതകച്ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒമ്പതു പേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഉരുക്കുനിർമാണ ശാലയിലെ വാതക പൈപ്പ്ലൈനിലാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്ഫോടനമുണ്ടായത്.
തലസ്ഥാനമായ റായ്പുരില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ദുർഗ് ജില്ലയിലെ ഭിലായ് നഗരത്തിൽ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിെൻറ ഉടമസ്ഥതയിലുള്ള നിർമാണശാലയിലാണ് അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 2014ൽ ഇവിടെ ഗ്യാസ് ചോർന്ന് ആറുപേർ മരിച്ചിരുന്നു.
Chhattisgarh: Visuals from outside a hospital in Bhilai; 6 people have died and 14 injured in a gas pipeline blast in Bhilai Steel Plant. pic.twitter.com/aQGFNr3LIg
— ANI (@ANI) October 9, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.