ഝാർഖണ്ഡിൽ ആറ്​ മാവോയിസ്​റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

റാഞ്ചി: സി.ആർ.പി.എഫും  ഝാർഖണ്ഡ്​ പോലീസും സംയുക്​തമായി  നടത്തിയ  ആക്രമണത്തിൽ ആറ്​ ​മാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടു. ബുധനാഴ്​ച രാവിലെ ലാത്തർ ജില്ലയിലാണ്​ സംഭവം​.

പുലർച്ചെ അഞ്ച്​ മണിയോടു കൂടി നബരംഗു- കരമാദി മേഖലയിലാണ്​ ഏറ്റുമുട്ടൽ നടന്നത്​.ആറ്​ മ​ൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്​. മ​ൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മാവോയിസ്​റ്റുകൾക്കെതിരായ നടപടികൾ തുടരുമെന്നും ലാത്തർ എസ്​.പി അനൂപ്​ ബർത്താറേ പറഞ്ഞു.

ഛത്തീസ്​ഗഢുമായി അതിർത്തി പങ്കിടുന്ന ജാർഖണ്ടി​ലെ ഗ്രാമങ്ങളിലാണ്​ ​മാവോയിസറ്റ്​ പ്രശ്​നം ഏറ്റവും രൂക്ഷം.

Tags:    
News Summary - 6 Maoists killed in encounter in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.