ഹരിയാനയിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ന്യൂഡൽഹി: ഹരിയാനയിലെ പാനിപ്പത്തിൽ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വയസുകാരിയായ പെൺകുട്ടി തന്നേക്കാൾ രണ്ട് വയസ്സിന് ഇളയ സഹോദരനൊപ്പം പാനിപ്പത്തിലെ വീടിനടുത്തുള്ള പാർക്കിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രതി പെൺകുഞ്ഞിനെ പാർക്കിൽ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ ഈശ്വർ ആണ് പ്രതി. ഇയാൾ പാനിപ്പത്തിൽ താമസിക്കുകയും ധാബയിൽ ജോലി ചെയ്യുകയും ചെയ്തുവരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം പാനിപ്പത്തിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ലൈംഗികാതിക്രമത്തിന് ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് സമീപത്തെ ഫാക്ടറികളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായി തെളിയുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് പാനിപ്പത്ത് സെക്ടർ 25ലെ ജിംഖാന ക്ലബ്ബിന് സമീപത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. ബിസ്‌ക്കറ്റ് വാഗ്‌ദാനം ചെയ്‌ത് പ്രതി പെൺകുട്ടിയെ വശത്താക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിജനമായ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അഞ്ച് മാസമായി ഈശ്വർ പാനിപ്പത്തിലെ ഫ്ലോറ ചൗക്കിന് സമീപമുള്ള ധാബയിൽ ജോലി ചെയ്യുകയായിരുന്നു.

Tags:    
News Summary - 6-Year-Old Girl Raped, Murdered In Haryana, Accused Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.