ഉ​ത്തരേ​ന്ത്യയിൽ ഭൂചലനം; ഡൽഹിയിലടക്കം പ്രകമ്പനം

ന്യൂഡൽഹി: ഉത്ത​േരന്ത്യയിൽ ഡൽഹിയിലടക്കം വിവിധ ഭാഗങ്ങളിൽ ഭൂചലനം. പഞ്ചാബിലെ അമൃത്​സർ, ജമ്മു, ഉത്തരാഖണ്ഡ്​, രാജസ്​ഥാൻ, ഹരിയാന, നോയിഡ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ്​ വിവരം. വെള്ളിയാഴ്​ച രാത്രി 10.30ഓടെയായിരുന്നു ഭൂചലനം.

താജികിസ്​താനാണ്​​ പ്രഭവകേന്ദ്രം. അമൃത്​സറിൽ റിക്​ടർ സ്​കെയിലിൽ 6.1 തീവ്രതയും രാജസ്​ഥാനിലെ ആൾവാറിൽ 4.2 തീ​വ്രതയും രേഖപ്പെടുത്തി. അമൃത്​സറിൽ ജനങ്ങൾ വീടുവിട്ട്​ പുറ​ത്തേക്കോടി. ആളുപായങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ അറിയിച്ചു.

ഡൽഹിയിലെ റിക്​ടർ സ്​കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനം രേഖപ്പെടുത്തിയ സ്​ഥലങ്ങളിൽ ആളപായമോ മറ്റു നാശനഷ്​ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ കൂടാതെ പാകിസ്​താനിലെ ലാഹോർ, ഇസ്​ലാമാബാദ്​ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.

ഫെബ്രുവരി എട്ടിന്​ ജമ്മു കശ്​മീരിൽ റിക്​ടർ സ്​കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.