മേയ്​ വരെ 64 ലക്ഷംപേർക്ക്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ചിരിക്കാം​ -ഐ.സി.എം.ആർ

ന്യൂഡൽഹി: മേയ്​ വരെ 64 ലക്ഷംപേർക്ക്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ചിരിക്കാമെന്ന്​ ഇന്ത്യൻ കൗൺസിൽ ഒാഫ്​ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ)​. ​ഇത്​ രാജ്യത്തെ ജനസംഖ്യയുടെ 0.73 ശതമാനം മാത്രമാണെന്നും പറയുന്നു. ഐ.സി.എം.ആർ ആദ്യമായി നടത്തിയ സീറോ സർവേയിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​.

18നും 45നും ഇടയിൽ പ്രായമുള്ള 43.3 ശതമാനം പേരുടെയും 46നും 60 നും ഇടയിലെ 39.5 ശതമാനം പേരുടെയും ശരീരത്തിൽ ആൻറിബോഡി കണ്ടെത്തിയതായും സർവേയിൽ പറയുന്നു. രാജ്യത്തെ വിവിധ ജില്ലകളിൽ നിന്നായി തെര​ഞ്ഞെടുത്ത 28,000 സാമ്പിളുകളാണ്​ പരിശോധിച്ചത്​.

മേയ്​ 11 മുതൽ ജൂൺ നാലുവരെയാണ്​ സർവേ സംഘടിപ്പിച്ചത്​. 21 സംസ്​ഥാനങ്ങളിലെ 70 ജില്ലകളിലാണ്​ സർവേ നടത്തിയത്​. സർവേയിൽ പ​ങ്കെടുത്തവരിൽ 51.5 ശതമാനം ​സ്​ത്രീകളാണ്​. മേയിലെ കണക്കുകൾ പ്രകാരം ഇന്ത്യ കോവിഡ്​ വ്യാപനത്തിൻെറ പ്രാരംഭ ഘട്ടത്തിലാണെന്നും കണക്കുകൾ പറയുന്നു.

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു. പുതുതായി 1209 കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ 76721 പേർ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. 9,43,480 പേരാണ്​ ചികിത്സയിലുള്ളത്​. 

Tags:    
News Summary - 6.4 million were likely Covid 19 infected around May ICMR sero survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.