ന്യൂഡൽഹി: തബ്ലീഗ് ജമാഅത്തിെൻറ ഡൽഹി ആസ്ഥാനത്തെത്തിയ 647പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. രണ്ട് ദിവസത്തെ സംഭവവികാസമാണിതെന്നും രാജ്യത്താെകയുള്ള 2100 കോവിഡ് ബാധിതരുടെ 28 ശതമാനമാണിതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് ബാധയേറ്റ് മരിച്ചവരിൽ 12 പേർ തബ്ലീഗ് ആസ്ഥാനത്തുനിന്ന് പോയവരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. തബ്ലീഗ് ആസ്ഥാനവുമായി ബന്ധപ്പെട്ട് 14 സംസ്ഥാനങ്ങളിൽനിന്ന് രോഗബാധ റിപ്പോർട്ട് ചെയ്തു. ആന്ധ്രപ്രദേശിലെ 140ൽ 108ഉം തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടവരാണ്.
ഡൽഹിയിൽ കോവിഡ് 19ബാധ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 384 ആയെന്ന് വ്യക്തമാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇതിൽ 259 പേരും നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്തുനിന്ന് ഒഴിപ്പിച്ചവരാണെന്ന് കൂട്ടിച്ചേർത്തു. ഡൽഹിയിൽ വെള്ളിയാഴ്ച അഞ്ചുപേർ കോവിഡ് ബാധിച്ച് മരിച്ചതിൽ ഒരാൾ തബ്ലീഗ് ആസ്ഥാനത്തുനിന്നുള്ളതാണ്. ഇതോടെ, ഇവിടെ നിന്ന് ഡൽഹി സർക്കാർ ഒഴിപ്പിച്ചവരിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.