ചെന്നൈ: മധുരയിലെ രാംനാട് ടൗണിലെ പൊതുശൗചാലയത്തിൽ 19 വർഷമായി താമസിക്കുന്ന കറുപ്പായി സമൂഹ മാധ്യമങ്ങളിൽ വൈറലായ ി. ഇതോടെ റവന്യു ഉദ്യോഗസ്ഥർ സ്ഥലെത്തത്തി ഇവരുടെ വിവരങ്ങൾ ശേഖരിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ച ു. പൊതു ശൗചാലയത്തിലെ ശുചീകരണ തൊഴിലാളിയാണ് കറുപ്പായി. 19 വർഷമായി ഇതേ ജോലി ചെയ്യുന്നു. 80 രൂപ വെരയാണ് ദിവസക്കൂലി. ഭർത്താവ് വർഷങ്ങൾക്ക് മുേമ്പ മരിച്ചു.
ജീവിച്ചിരിക്കുന്ന മകളും കൈവിട്ടു. ഇതോടെയാണ് കറുപ്പായി ജോലിചെയ്യുന്ന സ്ഥലത്തുതന്നെ താമസമാരംഭിച്ചത്. ഭക്ഷണം കഴിക്കുന്നതും ഉറക്കവും ഇടുങ്ങിയ മുറിക്കുള്ളിലാണ്. വരുമാനമില്ലാത്തതിനാലാണ് വാടക വീട് അന്വേഷിക്കാത്തതെന്നും കറുപ്പായി പറയുന്നു. മറുവശത്താണ് മൂത്രപ്പുര. പ്രാഥമികാവശ്യത്തിനായി വരുന്നവരിൽനിന്ന് രണ്ട് രൂപയാണ് ഇൗടാക്കുന്നത്. വാർധക്യകാല പെൻഷന് അപേക്ഷ നൽകിയിരുന്നുവെങ്കിലും കിട്ടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.