ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 6358 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണം 75,456 ആയി. അതേസമയം, രാജ്യത്തെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 653 ആയി. 186 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും കൂടുതൽ ഒമിക്രോമൺ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 167 കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജിം, സിനിമാശാലകൽ, ഹോട്ടൽ എന്നിവയുൾപ്പെടെ പൊതുയിടങ്ങളിൽ 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം.
കഴിഞ്ഞദിവസം 331 പുതിയ കോവിഡ് കേസുകൾ ഡൽഹിയിൽ സ്ഥിരീകരിച്ചതോടെ തലസ്ഥാനത്തെ സജീവമായ കേസുകളുടെ എണ്ണം 1289 ആയി. ജൂണിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 144 പേർ രോഗമുക്തി നേടി. ഡൽഹിയിൽ ഒമിക്രോൺ കേസുകളുടെ എണ്ണം 165 ആയി.
രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ തലസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. കേരളം 57, ഗുജറാത്ത് 49, രാജസ്ഥാൻ 43 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച ഒമിക്രോൺ കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.