മുംബൈ: മഹാരാഷ്ട്രയിലെ അകോലയിൽ ക്ഷേത്രത്തിന് മുന്നിൽ തകര ഷെഡിനുമുകളിലേക്ക് കൂറ്റൻ മരം വീണ് ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഞായരാഴ്ച രാത്രി ഏഴ് മണിയോടെ ക്ഷേത്രത്തിൽ
ചടങ്ങ് നടക്കുന്നതിടെയാണ് സംഭവം.
കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റൻ വേപ്പ് മരം കടപുഴകി വീഴുകയായിരുന്നു. സംഭവസമയം 40 പേർ ഷെഡിൽ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. പരിക്കേറ്റ അഞ്ചുപേർ അകോള മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ട്ർ സ്ഥലം സന്ദർശിച്ച് പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.